Get Updates
Get notified of breaking news, exclusive insights, and must-see stories!

അംബേദ്കര്‍ പ്രതിമ: റിപ്പോര്‍ട്ട് മൂന്നുമാസത്തിനകം

തിരുവനന്തപുരം: നിയമസഭാ കോംപ്ലക്സിനു മുന്നില്‍ അംബേദ് കര്‍ പ്രതിമ സ്ഥാപിക്കുന്നതു സംബന്ധിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പൊതുഭരണ സെക്രട്ടറിയെ ചുമതലപ്പെടുത്തി. വിവിധ സംഘടനകളുമായി ചര്‍ച്ച ചെയ്ത ശേഷമാണ് ഈ തീരുമാനമെടുത്തത്.

പട്ടിക ജാതി-പട്ടിക വര്‍ഗ ക്ഷേമമന്ത്രി കെ. രാധാകൃഷ്ണനേയും വിവിധ സംഘടനകളുമായി ചര്‍ച്ച നടത്താന്‍ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. ഏപ്രില്‍ പത്ത് ചൊവാഴ്ച മന്ത്രിസഭായോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്.

നിയമസഭാകോംപ്ലക്സിനു മുന്നില്‍ അംബേദ്കര്‍ പ്രതിമ സ്ഥാപിക്കണമെന്ന് നിരവധി സംഘടനകള്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി നായനാര്‍ ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് ഹൈക്കോടതിയില്‍ കേസ് നിലവിലുണ്ട്.

പ്രതിമ സ്ഥാപിക്കുന്ന കാര്യത്തില്‍ മൂന്ന് മാസത്തിനകം സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം. മൂന്നുമാസത്തിനുള്ളില്‍ പ്രതിമ ഒരിടത്തും സ്ഥാപിക്കരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് പൊതുഭരണ സെക്രട്ടറിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+