അംബേദ്കര്‍ പ്രതിമ നിയമസഭാ കോംപ്ലക്സില്‍
തിരുവനന്തപുരം: അംബേദ്കര്‍ പ്രതിമ നിയമസഭാ കോംപ്ലക്സില്‍ തന്നെ സ്ഥാപിക്കാന്‍ തീരുമാനമായി. പട്ടിക ജാതി- പട്ടിക വര്‍ഗക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ ഏപ്രില്‍ 10 ചൊവാഴ്ച വിവിധ ദളിത് സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.
അംബേദ്കര്‍ പ്രതിമ നിയമസഭാ കോംപ്ലക്സില്‍ തന്നെ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ദളിത്സംഘടനകള്‍ പ്രക്ഷോഭണം നടത്തി വരികയായിരുന്നു. മന്ത്രിയുടെ ഉറപ്പിനെത്തുടര്‍ന്ന് പ്രക്ഷോഭപരിപാടികള്‍ നിര്‍ത്തിവയ്ക്കാന്‍ വിവിധ സംഘടനകള്‍ തീരുമാനിച്ചു.
പ്രതിമ സ്ഥാപിക്കുന്ന കാര്യത്തില്‍ മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമരര്‍പ്പിക്കാന്‍ പൊതുഭരണ സെക്രട്ടറിയെയും ദളിത് സംഘടനകളുമായി ചര്‍ച്ച നടത്താന്‍ മന്ത്രി രാധാകൃഷ്ണനേയും ഏപ്രില്‍ 10 ചൊവാഴ്ച ചേര്‍ന്ന മന്ത്രി സഭായോഗം ചുമതലപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications