ബിജെപി സ്ഥാനാര്‍ഥി ലിസ്റ് വൈകുന്നേരം
ദില്ലി: നിയസമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥികളുടെ ലിസ്റ് ദില്ലിയില്‍ ഏപ്രില്‍ 10 ചൊവാഴ്ച വൈകുന്നേരം പ്രഖ്യാപിക്കും.
112 സീറ്റുകളിലാണ് ബിജെപി സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത്. 17 സീറ്റുകളില്‍ എന്‍ഡിഎയിലെ സഖ്യകക്ഷികളാണ് മത്സരിക്കുന്നത്. 11 സീറ്റുകളുടെ കാര്യത്തില്‍ പിന്നീടേ തീരുമാനമുണ്ടാവൂ എന്നാണറിയുന്നത്.
ബിജെപി സംസ്ഥാന പ്രസിഡന്റ് സി.കെ.പത്മനാഭന്‍ മഞ്ചേശ്വരത്തും സംസ്ഥാന സെക്രട്ടറി പി.കെ.കൃഷ്ണദാസ് കാസര്‍കോടും മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. കൊടുങ്ങല്ലൂരില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്ന കാര്യം മാടമ്പ് കുഞ്ഞുകുട്ടന്‍ നേരത്തെ അറിയിച്ചിരുന്നു. പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ പേരും സ്ഥാനാര്‍ഥി ലിസ്റിലുണ്ടെന്നാണറിയുന്നത്.












Click it and Unblock the Notifications