ബിജെപി 48 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
ദില്ലി: ബിജെപി 48 സ്ഥാനാര്‍ത്ഥികളുടെ ലിസ്റ് ദില്ലിയില്‍ പ്രഖ്യാപിച്ചു. ബിജെപി ജനറല്‍ സെക്രട്ടറി നരേന്ദ്ര മോഡിയാണ് ഏപ്രില്‍ 10 ചൊവാഴ്ച സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.
തമിഴ്നാട്, പോണ്ടിച്ചേരി, ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലേക്കുളള ബിജെപി സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചിട്ടുണ്ട്. 112 സീറ്റുകളിലേക്കാണ് ബിജെപി മത്സരിക്കുന്നത്. പക്ഷെ കോണ്‍ഗ്രസിനുള്ളില്‍ ഗ്രൂപ്പ് വഴക്ക് മൂര്‍ച്ഛിച്ച സാഹചര്യത്തിലാണ് ബിജെപി മുഴുവന്‍ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിക്കാത്തത്.
കോണ്‍ഗ്രസില്‍ നിന്നും ചിലര്‍ ബിജെപിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി നരേന്ദ്ര മോഡി പറഞ്ഞു. ബിജെപി സംസ്ഥാന പ്രസിഡന്റ് സി.കെ.പത്മനാഭന്‍ മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥിയാണ്. പുനത്തില്‍ കുഞ്ഞബ്ദുള്ള ബേപ്പൂരാണ് മത്സരിക്കുന്നത്. മാടമ്പ് കുഞ്ഞുകുട്ടന്‍ കൊടുങ്ങല്ലൂരിലും. കാസര്‍കോട്ട് സംസ്ഥാന സെക്രട്ടറി പി.കെ. കൃഷ്ണദാസ് ആണ് സ്ഥാനാര്‍ത്ഥി. എം.എസ്. കുമാര്‍ നേമത്തും ബി.കെ. ശേഖര്‍ തിരുവനന്തപുരം ഈസ്റിലും സ്ഥാനാര്‍ത്ഥികളാണ്.












Click it and Unblock the Notifications