സുധീരന്‍ പിന്താങ്ങണം: ചെറിയാന്‍
തിരുവനന്തപുരം: യില്‍ ഉമ്മന്‍ചാണ്ടിയ്ക്കെതിരേ സ്വതന്ത്രനായി മത്സരിക്കുന്ന തനിക്ക് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ എം പി പിന്തു ണ പ്രഖ്യാപിക്കണമെന്ന് ചെറിയാന്‍ ഫിലിപ്പ് ആവശ്യപ്പെട്ടു. അധികാര സ്ഥാനങ്ങളില്‍ ഒരാള്‍ സ്ഥിരമായി ഇരിക്കുന്നത് നല്ലതല്ലെന്നും അതിനാല്‍ ലോക്സഭയിലേയ്ക്കും നിയമസഭയിലേയ്ക്കും താന്‍ ഇനി മത്സരിക്കില്ലെന്നും ആറ് മാസം മുമ്പ് സുധീരന്‍ പ്രഖ്യാപിച്ചതാണ് കോണ്‍ഗ്രസിലെ അധികാരക്കുത്തകകള്‍ക്കെതിരേ പടപൊരുതാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ചെറിയാന്‍ ചൂണ്ടിക്കാട്ടി.
യുവത്വത്തെ ഉന്മൂലനം ചെയ്ത കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടികയെപ്പറ്റി സുധീരന്‍ പ്രതികരിക്കണമെന്നും ചെറിയാന്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസിലെ സ്വേച്ഛാപ്രവണതയ്ക്കെതിരേയും സാമൂഹിക തിന്മകള്‍ക്കെതിരേയും പൊരുതിയ സുധീരനെ ഒറ്റപ്പെടുത്താന്‍ ഉമ്മന്‍ചാണ്ടിയെപ്പോലുള്ള നിക്ഷിപ്ത താത്പര്യക്കാര്‍ ശ്രമിച്ചപ്പോള്‍ അതിനെ ചെറുക്കാന്‍ താന്‍ മുന്നിലുണ്ടായിരുന്നു. സുധീരന്റെ ചില നടപടികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് താന്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ളവരുടെ കണ്ണിലെ കരടായി മാറുകയും പീഡനങ്ങള്‍ക്കിരയാവുകയും ചെയ്തത്.
അധികാരക്കുത്തകയുടെ കോട്ടയായ പുതുപ്പള്ളിയില്‍ താന്‍ ഉമ്മന്‍ചാണ്ടിയ്ക്കെതി മത്സരിക്കുമ്പോള്‍ തന്നെ പിന്താങ്ങാനുള്ള ധാര്‍മ്മിക ബാധ്യത സുധീരനുണ്ടെന്നും ചെറിയാന്‍ ഫിലിപ്പ് അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications