ഐ ഗ്രൂപ്പ് പോരിനുതന്നെ
തിരുവനന്തപുരം: കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനും എ ഗ്രൂപ്പിനും എതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകാന്‍ കരുണാകര വിഭാഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഏപ്രില്‍ 12 വ്യാഴാഴ്ച തിരുവനന്തപുരത്ത് ഐ വിഭാഗം പ്രകടനവും പൊതുയോഗവും സംഘടിപ്പിക്കും.
തുടര്‍ന്ന് മറ്റ് മണ്ഡലങ്ങളിലും കണ്‍വെന്‍ഷനുകള്‍ നടത്തും. മറ്റ് യുഡിഎഫ് കക്ഷികള്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ ആത്മാര്‍ഥമായി പ്രവര്‍ത്തനത്തിറങ്ങാനും തീരുമാനിച്ചിട്ടുണ്ട്.
ചില മണ്ഡലങ്ങളില്‍ വിമത സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനും ആലോചനയുണ്ട്. കോട്ടയം, കായംകുളം, ആറന്മുള, കാഞ്ഞിരപ്പള്ളി, പുനലൂര്‍ എന്നീ മണ്ഡലങ്ങള്‍ ഇതില്‍പ്പെടും. ആറന്മുളയില്‍ ഇതിനകം തന്നെ മാലേത്ത് സരളാദേവിയെയും, കാഞ്ഞിരപ്പള്ളിയില്‍ കെ.പി. ഷൗക്കത്തിനെയും പുനലൂരില്‍ ചൂരക്കോട് വിജയനെയും ഐ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥി പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്. കോട്ടയത്ത് ശരത് ചന്ദ്രപ്രസാദിന്റെയും കായംകുളത്ത് രാജ്മോഹന്‍ ഉണ്ണിത്താന്റെയും പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്.
പ്രതിഷേധനടപടികള്‍ തീരുമാനിച്ചെങ്കിലും കഴിഞ്ഞ രണ്ടു ദിവസം കരുണാകരക്യാമ്പില്‍ നിലനിന്ന വികാരത്തിന് തിങ്കളാഴ്ചയോടെ അല്പം കുറവുണ്ടായിട്ടുണ്ട്. ഐ വിഭാഗത്തോടെ അനുനയിപ്പിക്കാന്‍ എല്ലാവഴിക്കും ഹൈക്കമാന്‍ഡ് ശ്രമം ആരംഭിച്ചതോടെയാണിത്. രണ്ട് സീറ്റു കൂടി വേണമെന്നതാണ് തങ്ങളുടെ ആവശ്യമെന്ന് മുരളീധരന്‍ കോഴിക്കോട്ട് വ്യക്തമാക്കുകയും ചെയ്തു.
ഐ ഗ്രൂപ്പിനെതിരെ സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ച് എ ഗ്രൂപ്പും കാര്യമായി ആലോചിച്ചു വരുന്നുണ്ട്. കോതമംഗലത്ത് ഔദ്യോഗികസ്ഥാനാര്‍ത്ഥിയായ ഐ ഗ്രൂപ്പിലെ വി.ജെ. പൗലോസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ എ ഗ്രൂപ്പ് ബഹിഷ്കരിച്ചു കഴിഞ്ഞ ദിവസങ്ങളിലൊന്നും എ ഗ്രൂപ്പുകാര്‍ പ്രാചരണത്തിനിറങ്ങിയില്ല. എ ഗ്രൂപ്പുകാര്‍ക്ക നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണ് കോതമംഗലം.












Click it and Unblock the Notifications