നേവി ഡിപ്പോയില്‍ സ്ഫോടനം: ഒരു മരണം
ആലുവ: നാവികസേനയുടെ ആയുധ ഡിപ്പോയില്‍ നടന്ന സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ആയുധ ഡിപ്പോ വര്‍ക്ക്ഷോപ്പിലെ പരീക്ഷണശാലയില്‍ ഏപ്രില്‍ 10 ചൊവാഴ്ചയാണ് സ്ഫോടനമുണ്ടായത്.
ഹൈദരാബാദ് സ്വദേശി ഉപേന്ദര്‍(52) ആണ് മരിച്ചത്. രവികുമാര്‍(32), ഏബ്രഹാം(35), ഗണേഷ് ബാബു എന്നിവര്‍ക്കാണ് പരിക്ക്. ഇവര്‍ നാലു പേരും ഹൈദരാബാദിലെ ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് ജീവനക്കാരാണ്.
തൃശൂല്‍ മിസൈലിന്റെ അസംബ്ലിംഗ് ജോലിക്കിടയില്‍ റോക്കറ്റ് മോട്ടോര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് അറിയുന്നു. എന്നാല്‍ ദക്ഷിണ നാവിക കമാന്‍ഡ് സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സ്ഫോടകവസ്തു പരീക്ഷണം നടത്തുന്നതിനിടയില്‍ അപകടമുണ്ടാകുകയായിരുന്നു എന്ന് നാവിക കമാന്‍ഡ് അറിയിച്ചു.
പ്രതിരോധ ഗവേക്ഷണ കേന്ദ്രവും ഭാരത് ഡൈനാമിക്സും ചേര്‍ന്നാണ് തൃശൂല്‍ മിസൈലിന്റെ നിര്‍മാണം നടത്തുന്നത്.












Click it and Unblock the Notifications