ഗുജറാത്ത് ഗ്രാമത്തെ കേരളം ദത്തെടുക്കും
തിരുവനന്തപുരം: ഗുജറാത്തില്‍ ഭൂകമ്പത്തില്‍ തകര്‍ന്ന ഒരു ഗ്രാമം കേരള സര്‍ക്കാര്‍ ദത്തെടുക്കും. ഏപ്രില്‍ 10 ചൊവാഴ്ച മന്ത്രിസഭായോഗത്തിനു ശേഷം മുഖ്യമന്ത്രി ഇ.കെ. നായനാര്‍ അറിയിച്ചതാണിത്. മുഖ്യമന്ത്രിയുടെ ഗുജറാത്ത് ഭൂകമ്പ ദുരിതാശ്വാസ നിധിയിലേയ്ക്ക് അയച്ചു കിട്ടിയ തുക ഉപയോഗിച്ച് ഗ്രാമത്തിന്റെ പുനര്‍നിര്‍മാണം നടത്തും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഇതു വരെ 7.94 കോടി രൂപ പിരിഞ്ഞു കിട്ടിയിട്ടുണ്ട്. ഇതു കൂടാതെ കേരള സര്‍ക്കാരിന്റെ സംഭാവനയായി രണ്ടു കോടി രൂപയും നല്‍കും.ആകെ 9.4 കോടി രൂപയാണ് ഗ്രാമം പുനര്‍നിര്‍മ്മിക്കുന്നതിനായി കേരളം മുടക്കുന്നത്. ഇതിനു തുല്യമായ തുക ഗുജറാത്ത് സര്‍ക്കാരും മുടക്കും. 20 കോടിയോളം രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് കേരള സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള ഏജന്‍സിയെയും ദത്തെടുക്കേണ്ട ഗ്രാമത്തേയും ഗുജറാത്ത് ഭൂകമ്പ പുനരധിവാസ വകുപ്പ് തീരുമാനിക്കും.












Click it and Unblock the Notifications