ജേസിയുടെ മൃതദേഹം സംസ്കരിച്ചു
കൊച്ചി: അന്തരിച്ച ചലച്ചിത്ര സംവിധായകന്‍ ജേസിയുടെ മൃതദേഹം സംസ്കരിച്ചു. പച്ചാളത്തെ ചക്യാത്ത് മൗണ്ട് കാര്‍മല്‍ ദേവാലയത്തില്‍ നടന്ന സംസ്കാരച്ചടങ്ങില്‍ സിനിമാ-സാംസ്കാരിക രംഗത്തെ ഒട്ടേറെ പേര്‍ പങ്കെടുത്തു. ഏപ്രില്‍ 10 ചൊവാഴ്ച പുലര്‍ച്ചെ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
മരണവാര്‍ത്തയറിഞ്ഞ ഉടനെ ചലച്ചിത്ര നടന്മാരായ കൊച്ചിന്‍ ഹനീഫ, മാള അരവിന്ദന്‍, സാദിഖ്, തിരക്കഥാകൃത്തുക്കളായ കലൂര്‍ ഡെന്നീസ്, ജോണ്‍പേള്‍ എന്നിവര്‍ പാലാരിവട്ടത്തെ വീട്ടിലെത്തിച്ചേര്‍ന്നു.
സംവിധായകന്‍, നടന്‍, തിരക്കഥാകൃത്ത്, ,സാഹിത്യകാരന്‍, പ്രാസംഗികന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ ജേസി കടുത്ത പക്ഷാഘാതം മൂലമാണ് അന്തരിച്ചത്. ബേബിയാണ് ഭാര്യ. ഷെര്‍ളി മകള്‍.












Click it and Unblock the Notifications