നാദാപുരത്ത് നിന്നും ബോംബുകള്‍ പിടിച്ചു
നാദാപുരം: നാദാപുരത്തെ ചെക്യാട് പഞ്ചായത്തില്‍ നിന്നും പൊലീസ് ഏപ്രില്‍ 10 ചൊവാഴ്ച 41 ബോംബുകള്‍ പിടിച്ചെടുത്തു. കുറുവന്തേരിയില്‍ വിജനമായ സ്ഥലത്തു നിന്നാണ് പൊലീസ് ബോംബുകള്‍ പിടിച്ചത്.
ഏപ്രില്‍ ഒമ്പത് ഞായറാഴ്ചയും നാദാപുരത്ത് ബോംബേറുണ്ടായി. കഴിഞ്ഞ കുറേ ദിവസങ്ങളായി ഇത് പതിവായിത്തീര്‍ന്നിരിക്കുകയാണ്. ഇതിനെ തുടര്‍ന്നാണ് പൊലീസ് തിരച്ചില്‍ ശക്തമാക്കിയത്.
നാദാപുരം എസ്ഐ എം. പ്രദീപ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു തിരച്ചില്‍. ബോംബുകള്‍ നാദാപുരം സ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്.












Click it and Unblock the Notifications