ബീഹാറിലെ വോട്ടെടുപ്പ്: നാല് പേര്‍ കൊല്ലപ്പെട്ടു
പാറ്റ്ന: പഞ്ചായത്തിലേക്കുള്ള ആദ്യഘട്ടവോട്ടെടുപ്പ് നടക്കുന്ന ബീഹാറില്‍ ഏപ്രില്‍ 11 ബുധനാഴ്ച വ്യാപകമായ അക്രമസംഭവങ്ങളുണ്ടായി. അക്രമസംഭവങ്ങളില്‍ നാല് പേര്‍ കൊല്ലപ്പെട്ടു.
പാറ്റ്ന ജില്ലയിലാണ് രണ്ടു പേര്‍ കൊല്ലപ്പെട്ടത്. നളന്ദ ജില്ലയില്‍ ഒരു പോളിംഗ് ബൂത്തിനടുത്തു വച്ച് ഒരാളെ അക്രമികള്‍ വെടിവെച്ചുകൊന്നു. സിവാന്‍ ജില്ലയിലുണ്ടായതിന് സമാനമായ അക്രമസംഭവത്തിലും ഒരാള്‍ കൊല്ലപ്പെട്ടു.
സമസ്തിപൂര്‍ ജില്ലയില്‍ അക്രമികള്‍ ബോംബെറിഞ്ഞതിനെ തുടര്‍ന്ന് രണ്ടു പൊലീസുകാര്‍ക്ക് പരിക്കേറ്റു.
ചൊവാഴ്ച രാവിലെയാണ് ആദ്യഘട്ടവോട്ടെടുപ്പ് ആരംഭിച്ചത്. 23 വര്‍ഷത്തിനു ശേഷമാണ് ബീഹാറില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്.












Click it and Unblock the Notifications