ദില്ലിയില്‍ നോര്‍ത്ത് ബ്ലോക്കില്‍ ബോംബ് കണ്ടെത്തി
ദില്ലി: നോര്‍ത്ത് ബ്ലോക്കിലെ ആഭ്യന്തര, ധനകാര്യ വകുപ്പ് ഓഫീസുകളുടെ പുറത്ത് ഒരു ടിഫിന്‍ കാരിയറില്‍ ബോംബ് കണ്ടെത്തി. ബോംബ് ഉടനെ നിര്‍വീര്യമാക്കി.
ഏപ്രില്‍ 11 ബുധനാഴ്ച പുലര്‍ച്ചെ 2.10ന് കണ്‍ട്രോള്‍ വാനില്‍ നിരീക്ഷണം നടത്തുകയായിരുന്ന പൊലീസുകാരാണ് രണ്ടാം നമ്പര്‍ ഗേറ്റിനടുത്ത് ബോംബ് കണ്ടെത്തിയത്.
ബോംബ് നിര്‍വീര്യമാക്കുന്ന സംഘം ഉടനെ സംഭവസ്ഥലത്തെത്തുകയും ബോംബ് നിര്‍വീര്യമാക്കുകയും ചെയ്തു. ബോംബിനോടൊപ്പം ഒരു ബാറ്ററിയും ടൈമറും കണ്ടെത്തി.












Click it and Unblock the Notifications