അനധികൃത ബാറുകള്‍ അടക്കണം: ഹൈക്കോടതി
കൊച്ചി: നിയമ പ്രകാരമുള്ള ദൂരപരിധി പാലിക്കാത്തതും ടൂ-സ്റാര്‍ സൗകര്യങ്ങളില്ലാത്തതും ആയ ബാറുകളെല്ലാം അടച്ചു പൂട്ടാന്‍ കേരള ഹൈക്കോടതി സംസ്ഥാന എക്സൈസ് വകുപ്പിനോട് ഉത്തരവിട്ടു. ഇക്കാര്യത്തില്‍ നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്ന സ്റേ ഏപ്രില്‍ 11 ബുധനാഴ്ച ജസ്റിസുമാരായ പി.കെ. ബാലസുബ്രഹ്മണ്യന്‍, ടി.എം. ഹസ്സന്‍ പിള്ള എന്നിവരടങ്ങിയ ഡിവിഷന്‍ബഞ്ച് സ്ഥിരപ്പെടുത്തുകയായിരുന്നു.
ഇത്തരത്തിലുള്ള ബാറുകളുടെ ലൈസന്‍സുകള്‍ പുതുക്കുന്നതില്‍ നേരത്തെ എക്സൈസ് കമ്മീഷണറെ വിലക്കിയതും ഡിവിഷന്‍ബഞ്ച് ശരിവച്ചു. പുതിയ എക്സൈസ് നയം പ്രഖ്യാപിച്ച മാര്‍ച്ച് 29 വ്യാഴാഴ്ചക്കു മുമ്പു പുതുക്കിയ ബാറുകള്‍ക്കും ഈ വിധി ബാധകമായിരിക്കും.
ലൈസന്‍സുകള്‍ പുതുക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയതോടെ കേരളത്തിലെ ഇരുന്നൂറോളം ബാറുകള്‍ അടഞ്ഞു കിടക്കും. സ്റേ ഉത്തരവു കാരണം ഏപ്രില്‍ ഒന്നു മുതല്‍ കേരളത്തില്‍ ബാറുകളുടെ ലൈസന്‍സുകള്‍ പുതുക്കി നല്‍കിയിരുന്നില്ല.












Click it and Unblock the Notifications