കാര്‍ഡ് വിതരണം പൂര്‍ത്തിയായില്ല
തിരുവനന്തപുരം: വോട്ടേഴ്സ് ലിസ്റില്‍ പേരുള്ളവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യാനുള്ള നടപടി തിരക്കു കാരണം ഏപ്രില്‍ 10 ചൊവാഴ്ചയും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.
കാര്‍ഡ് വിതരണം ഏതാനും ദിവസത്തേക്കു കൂടി നീട്ടാന്‍ സാധ്യതയുണ്ടെന്നറിയുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് അന്തിമ വോട്ടേഴ്സ് ലിസ്റ് പ്രസിദ്ധീകരിക്കേണ്ടതിനാല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആകെ ആശയക്കുഴപ്പത്തിലാണ്.
വോട്ടേഴ്സ് ലിസ്റില്‍ പേരുള്ളവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുക, പുതുതായി വോട്ടര്‍മാരെ ചേര്‍ത്ത് അവര്‍ക്ക് കാര്‍ഡ് നല്‍കുക, വോട്ടേഴസ് ലിസ്റില്‍ നിന്ന് പേര് നീക്കം ചെയ്യുക തുടങ്ങിയ നടപടികളാണ് നടക്കുന്നത്. വോട്ടേഴ്സ് ലിസ്റില്‍ പേരുള്ളവര്‍ക്ക് ഏപ്രില്‍ 10 ചൊവാഴ്ച വൈകീട്ട് ആറു മണി വരെ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ തിരക്ക് കാരണം എല്ലാവര്‍ക്കും കാര്‍ഡ് നല്‍കാനായില്ല.
ഇതോടൊപ്പം തന്നെ പുതുതായി ലിസ്റില്‍ പേര് ചേര്‍ക്കാനും തിരക്കുണ്ടായി. അതിനാലാണ് ഏതാനും ദിവസം കൂടി കാര്‍ഡ് നല്‍കാന്‍ ആലോചിക്കുന്നത്. എന്നാല്‍ 16ന് ലിസ്റ് പുറത്തിറക്കേണ്ടതിനാലുണ്ടാകുന്ന പ്രതിസന്ധിയെ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് ആശങ്കയുണ്ട്.
അന്തിമമായി 85 ശതമാനം പേര്‍ക്കെങ്കിലും കാര്‍ഡ് നല്‍കാനാകുമെന്നാണ് കണക്കാക്കുന്നത്. തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണെങ്കിലും കാര്‍ഡ് നിര്‍ബന്ധമാക്കിയ ശേഷമുള്ള ആദ്യതിരഞ്ഞെടുപ്പെന്ന നിലയില്‍ മറ്റ് തിരിച്ചറിയല്‍ ഉപാധികളും ഉപയോഗിക്കാവുന്നതാണെന്ന് കമ്മിഷന്‍ നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ ഇവ എന്തൊക്കെയായിരിക്കുമെന്ന് ഇതുവരെ നിശ്ചിയിച്ചിട്ടില്ല.












Click it and Unblock the Notifications