ചെറിയാന് വന്‍സ്വീകരണം
കോട്ടയം: ചെറിയാന്‍ ഫിലിപ്പിനെ കാത്തുനിന്നത് ആയിരങ്ങള്‍. കോട്ടയം എക്സ്പ്രസില്‍ ഏപ്രില്‍ 11 ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ചെറിയാന്‍ വന്നിറങ്ങുമ്പോള്‍ മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ ആയിരങ്ങള്‍ ചെറിയാനെ വരവേറ്റു.
ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ആഭിമുഖ്യത്തില്‍ ആയിരുന്നു സ്വീകരണം. പക്ഷെ കോണ്‍ഗ്രസുകാരെയും കാണാമായിരുന്നു. കയ്യില്‍ കോണ്‍ഗ്രസ് പതാക പിടിച്ചാണ് ചെറിയാന്‍ നടന്നത്. വിവിധ സ്ഥലങ്ങളില്‍ നിന്ന് സ്വീകരണം ഏറ്റുവാങ്ങിയാണ് ചെറിയാന്‍ പുതുപ്പള്ളിയിലെത്തിയത്.
പുതുപ്പള്ളിയിലെ സ്വീകരണം മന്ത്രി ടി.കെ. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ മന്ത്രി ആര്‍.വി. തോമസിന്റെ മകനും കോണ്‍ഗ്രസ് നേതാവുമായ ആര്‍.വി. ജോസും ചെറിയാനോടൊപ്പമുണ്ടായിരുന്നു.












Click it and Unblock the Notifications