ജിദ്ദ-- കോഴിക്കോട് നോണ്‍സ്റോപ്പ് വിമാനം
കോഴിക്കോട്: ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്ക് എയര്‍ ഇന്ത്യ നോണ്‍സ്റോപ്പ് വിമാനസര്‍വീസ് ആരംഭിക്കുന്നു . മെയ് 15 മുതലാണ് എയര്‍ ഇന്ത്യ സര്‍വീസ് തുടങ്ങുന്നത്.
എല്ലാ തിങ്കളാഴ്ചയുമാണ് വിമാന സര്‍വീസ് ഉണ്ടാവുക. നോണ്‍ സ്റോപ്പ് വിമാനത്തില്‍ ആറ് മണിക്കൂര്‍ കൊണ്ട് ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടെത്താനാവും. രാത്രി പുറപ്പെടുന്ന വിമാനം പുലര്‍ച്ചയോടെ കോഴിക്കോട്ടെത്തും.
ഇപ്പോള്‍ ദുബായ് വഴിയും മുംബൈ വഴിയുമാണ് ജിദ്ദയില്‍ നിന്നുള്ള യാത്രക്കാര്‍ കോഴിക്കോട്ടെത്തുന്നത്. ഇതു നിമിത്തം ഒരു ദിവസത്തോളം അവര്‍ക്ക് യാത്രക്കായി ചെലവഴിക്കേണ്ടി വരുന്നു. നോണ്‍ സ്റോപ്പ് വിമാനസര്‍വീസ് ആരംഭിക്കുന്നത് ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രക്കാര്‍ക്ക് ഏറെ സഹായകരമാകും.
വിമാനടിക്കറ്റിനുള്ള ബുക്കിംഗ് മാര്‍ച്ച് അഞ്ചിന് ആരംഭിക്കുമെന്നാണറിയുന്നത്.












Click it and Unblock the Notifications