ഹൈക്കമാന്റ് രണ്ടു നേതാക്കളെ അയക്കും
തിരുവനന്തപുരം: കരുണാകരനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് രണ്ടു പ്രതിനിധികളെ അയക്കും. കേരളത്തിലെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഗുലാംനബി ആസാദാണ് ഒരാള്‍. മറ്റേയാള്‍ മാധവറാവുസിന്ധ്യയോ അര്‍ജുന്‍സിംഗോ ആണെന്ന് സൂചനയുണ്ട്.
രണ്ടു ദിവസത്തിനുള്ളില്‍ നേതാക്കള്‍ കേരളത്തിലെത്തി കരുണാകരനുമായി ചര്‍ച്ച നടത്തുമെന്നാണ് അറിയുന്നത്.
നേരത്തെ കരുണാകരനെ അനുനയിപ്പിക്കാന്‍ ദൂതനെ അയക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചിരുന്നത്. എന്നാല്‍ കടുംപിടുത്തം തുടരുന്ന കരുണാകരനെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്റ് നിര്‍ബന്ധിതമാവുകയായിരുന്നു എന്നാണ് അവരുടെ തീരുമാനം വ്യക്തമാക്കുന്നത്.












Click it and Unblock the Notifications