എംജി മതാധിഷ്ഠിത കോഴ്സുകള്‍ തുടങ്ങില്ല
കോട്ടയം: യുജിസി സര്‍വകലാശാലാ കോഴ്സുകളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ജ്യോതിര്‍ വിജ്ഞാന്‍, പൗരോഹിത്യ എന്നീ കോഴ്സുകള്‍ തുടങ്ങേണ്ടതില്ലെന്ന് എംജി യൂണിവേഴ്സിറ്റി സിന്റിക്കേറ്റ് തീരുമാനിച്ചു.
മതാധിഷ്ഠിത വിദ്യാഭ്യാസം പ്രചരിപ്പിക്കുക എന്ന നിഗൂഢ ലക്ഷ്യത്തോടെയാണ് യുജിസി ഈ കോഴ്സുകള്‍ തുടങ്ങാന്‍ നിര്‍ദേശിക്കുന്നതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും സിന്റിക്കേറ്റ് യോഗം ചൂണ്ടിക്കാട്ടി.
വേദിക് ആസ്ട്രോളജി, കര്‍മകണ്ഠ് എന്നീ വകുപ്പുകളും അവയിലൂടെ മതാധിഷ്ഠിത കോഴ്സുകളും തുടങ്ങാനുള്ളയുജിസിയുടെ നീക്കം അപലപനീയമാണെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. വൈസ് ചാന്‍സലര്‍ ഡോ.സിറിയക് തോമസിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.












Click it and Unblock the Notifications