ഐ ഗ്രൂപ്പ് റിബലുകളെ നിര്‍ത്തില്ല: മുരളി
കൊച്ചി: ഒരു മണ്ഡലത്തിലും റിബല്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ഐ ഗ്രൂപ്പിന് ഉദ്ദേശ്യമില്ലെന്ന് കെപിസിസി വൈസ് പ്രസിഡന്റ് കെ.മുരളീധരന്‍.
അതേ സമയം സീറ്റ്വിഭജനത്തെ ചൊല്ലിയുള്ള പ്രശ്നം രമ്യമായി പരിഹരിച്ചില്ലെങ്കില്‍ അത് തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. പ്രശ്നപരിഹാരത്തിന് ഞങ്ങള്‍ വെച്ച നിര്‍ദേശം അംഗീകരിക്കണം. അവസാനം പ്രഖ്യാപിച്ച സീറ്റുകളില്‍ നാലെണ്ണം ഐ ഗ്രൂപ്പിന് വേണമെന്ന് മുരളീധരന്‍ ആവര്‍ത്തിച്ചു.
കൊച്ചിയില്‍ ഏപ്രില്‍ 11 ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ അദ്ദേഹം എറണാകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രൊഫ.കെ.വി.തോമസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
കോണ്‍ഗ്രസിന് എല്ലാ മണ്ഡലങ്ങളിലും ഒരു സ്ഥാനാര്‍ഥി മാത്രമേയുണ്ടാകൂ എന്ന കാര്യത്തില്‍ സംശയം വേണ്ട. റിബലുകളായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും.
ആന്റണി ചൊവാഴ്ച നടത്തിയ പ്രസ്താവന യുഡിഎഫ് നേതാവിന്റെ പദവിക്കു ചേര്‍ന്നതല്ല. അദ്ദേഹം കുറെക്കൂടി ആത്മസംയമനത്തോടെ സംസാരിക്കേണ്ടതായിരുന്നുവെന്ന് മുരളി പറഞ്ഞു.












Click it and Unblock the Notifications