സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു
തളിപ്പറമ്പ്: തളിപ്പറമ്പിനടുത്ത് കുടിയാന്മല പള്ളത്ത് സിപിഎം പ്രവര്‍ത്തകന്‍ പുതുശേരില്‍ രാജീവന്‍ (23) മാര്‍ച്ച് 10 ചൊവാഴ്ചവെട്ടേറ്റ്േ മരിച്ചു. ബിജെപി പ്രവര്‍ത്തകനായ ശശിയാണ് രാജീവനെ വെട്ടിയതെന്ന് പറയപ്പെടുന്നു.
കഴിഞ്ഞ വര്‍ഷം ശശിയെ വെട്ടിയ കേസില്‍ ഒന്നാം പ്രതിയാണ് മരിച്ച രാജീവന്‍. സാരമായി പരിക്കേറ്റ രാജീവനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെ വെച്ച് മരിക്കുകയായിരുന്നു.
ഒരു ബോംബേറ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് ജയിലിലായിരുന്ന ശശി കഴിഞ്ഞ ദിവസമാണ് റിമാന്റില്‍ നിന്ന് മോചിതനായത്.
ചൊവാഴ്ച പരിയാരത്തുണ്ടായ അക്രമസംഭവങ്ങളില്‍ ഒരു ബിജെപി പ്രവര്‍ത്തകനും രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.












Click it and Unblock the Notifications