പാമോയില്‍ : പ്രത്യേക കോടതി വിധിയ്ക്ക് സ്റേ
കൊച്ചി: പാമോയില്‍ കേസില്‍ കരുണാകരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ലോക്സഭാ സ്പീക്കറുടെ അനുമതി ഹാജരാക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രത്യേക ജഡ്ജിയുടെ വിധി ഹൈക്കോടതി സ്റേ ചെയ്തു.
ഏപ്രില്‍ 11 ചൊവാഴ്ചയായിരുന്നു ഹൈക്കോടതി വിധിയുണ്ടായത്. സംസ്ഥാന സര്‍ക്കാര്‍ നല്കിയ റിവിഷന്‍ ഹര്‍ജിയിലാണ് ഹൈക്കോടതി ജഡ്ജി എന്‍. കൃഷ്ണന്‍നായര്‍ ഈ സ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. കരുണാകരനും കോടതി നോട്ടീസയച്ചിട്ടുണ്ട്.
കരുണാകരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ലോക്സഭാ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു. പാമോയില്‍ കേസുണ്ടായത് കരുണാകരന്‍ കേരളാ മുഖ്യമന്ത്രിയായിരുന്ന കാലത്താണെന്നായിരുന്നു പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം.












Click it and Unblock the Notifications