കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്ബിടിക്ക് മഹീന്ദ്രയെ അട്ടിമറിച്ചു

  • By Staff
Google Oneindia Malayalam News

മുംബൈ: ദേശീയ ഫുട്ബോള്‍ ലീഗില്‍ എസ്ബിടി തിരുവനന്തപുരത്തിന് അട്ടിമറി ജയം. മുംബൈയില്‍ ഏപ്രില്‍ 11 ബുധനാഴ്ച നടന്ന മത്സരത്തില്‍ എസ്ബിടി മഹീന്ദ്ര യുണൈറ്റഡിനെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്പിച്ചു.

26ാം മിനിറ്റില്‍ തന്നെ എസ്ബിടി അബ്ദുള്‍ നൗഷാദിലൂടെ മുന്നിലെത്തി. എന്നാല്‍ 43ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ രാമന്‍ വിജയന്‍ മഹീന്ദ്രക്ക് സമനില നേടിക്കൊടുത്തു. രണ്ടാം പകുതിയുടെ 11ാം മിനിറ്റില്‍ എസ്. ഇഗ്നേഷ്യസിലൂടെ എസ്ബിടി വീണ്ടും മുന്നിലെത്തി. കളി അവസാനിക്കാന്‍ നിമിഷങ്ങളുള്ളപ്പോള്‍ ടി. ഷബീര്‍ അലി 35 വാര അകലെ നിന്ന് തൊടുത്ത ഷോട്ട് എസ്ബിടിയുടെ ലീഡ് 3-1 ആക്കി ഉയര്‍ത്തി. എന്നാല്‍ അടുത്ത നിമിഷത്തില്‍ തന്നെ തിരിച്ചടിച്ച മഹീന്ദ്ര ഷംസി റാസയിലുടെ ലീഡ് 3-2 ആക്കി കുറച്ചു.

ഇതോടെ 19 കളികളില്‍ നിന്ന് എസ്ബിടിക്ക് 16 പോയിന്റായി. ഇത്രയും കളികളില്‍ നിന്ന് മഹീന്ദ്രക്ക് 18 പോയിന്റാണുള്ളത്. ഇരു ടീമുകളും തമ്മില്‍ തിരുവനന്തപുരത്ത് നടന്ന ആദ്യമത്സരം സമനിലയില്‍ (2-2) അവസാനിക്കുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X