യുഎസ് സംഘത്തെ ചൈന വിട്ടയക്കും
ബീംജിംഗ്: തടങ്കലില്‍ വച്ചിരിക്കുന്ന യുഎസ് ചാരവിമാനത്തിലെ സംഘാംഗങ്ങളെ വിട്ടയക്കാന്‍ ചൈന തീരുമാനിച്ചു. ചൈനയുടെ വിദേശകാര്യമന്ത്രി തംഗ് ജിയാസുവാന്‍ ഇക്കാര്യം അറിയിച്ചതായി ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സിന്‍ഹുവയാണ് ഏപ്രില്‍ 11 ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തത്.
യുഎസ് സര്‍ക്കാര്‍ ചൈനീസ് ജനതയോട് മാപ്പു പറഞ്ഞതിനാലാണ് മാനുഷിക പരിഗണനകള്‍ വച്ച് യുഎസ് വിമാനസംഘത്തെ വിട്ടയച്ചതെന്ന് തംഗ് ജിയാസുവാന്‍ പറഞ്ഞു. വിട്ടയക്കല്‍ തീരുമാനം തംഗ് യുഎസ് അംബാസിഡര്‍ ജോസഫ് പ്രൂഹെറിനെ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറെ ദിവസങ്ങളായി തുടര്‍ന്നുകൊണ്ടിരുന്ന യുഎസ്-ചൈനീസ് സംഘര്‍ഷത്തിന് ഇതോടെ അയവുവന്നിട്ടുണ്ട്. ഏതാനും ദിവസം മുമ്പ് ചൈനയുടെ വ്യോമാതിര്‍ത്തി ലംഘിച്ചെത്തിയ യുഎസ് ചാരവിമാനമാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. ഈ ചാരവിമാനം ഒരു ചൈനീസ് യുദ്ധവിമാനത്തില്‍ വന്നിടിച്ച് അതിലെ പൈലറ്റ് കൊല്ലപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് യുഎസ് ചാരവിമാനത്തിലെ ജോലിക്കാരെ ചൈന ബന്ദികളായി പിടിച്ചത്.












Click it and Unblock the Notifications