വിപണിയില്‍ വന്‍ ഇടിവ്
മുംബൈ: ഏപ്രില്‍ 12 വ്യാഴാഴ്ച ഓഹരി വിപണിയില്‍ വന്‍ ഇടിവ് അനുഭവപ്പെട്ടു. മുംബൈ സൂചിക 3200 എന്ന നിലയിലും താഴ്ന്നു. വിവരസാങ്കേതിക രംഗത്തേതുള്‍പ്പെടെ ഏതാണ്ടെല്ലാ വിഭാഗം ഓഹരികളും നഷ്ടം രേഖപ്പെടുത്തി.
സൂചികകള്‍ ഇടിയുന്നതും വിപണി താഴുന്നതും ഇത് തുടര്‍ച്ചയായി നാലാം ദിവസമാണ്. മുംബൈ വിപണി 142 പോയിന്റും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക 42 പോയിന്റും താഴ്ച രേഖപ്പെടുത്തി.
വിദേശ നിക്ഷേപകരും സ്വദേശി നിക്ഷേപകരും പ്രാദേശിക കച്ചവടക്കാരും ഓഹരികള്‍ വിറ്റഴിക്കുന്ന തിരക്കിലായിരുന്നു. യു എസ് ഡോളറിനെതിരേ രൂപയുടെ മൂല്യം ഇടിഞ്ഞതും കേതന്‍ മേത്തയുടെ നേതൃത്വത്തിലുള്ള ഓഹരി കുംഭകോണത്തെപ്പറ്റി പുറത്തായതും ഓഹരികളെ വില്‍പന സമ്മര്‍ദ്ദത്തിലാക്കി . വന്‍ തോതില്‍ വിറ്റഴിക്കപ്പെട്ടതിനാല്‍ ഇന്‍ഫോസിസ് തുടങ്ങിയ വിവരസാങ്കേതിക ഓഹരികളുടെ വിലയില്‍ കാര്യമായ ഇടിവുണ്ടായി.
മുംബൈ സൂചിക
ഒടുവിലത്തെ നില-3183.77
തുടങ്ങിയത് -3325.46
താഴ്ച - 141.69
എന്‍ എസ് ഇ
ഒടുവിലത്തെ നില-1024.90
തുടങ്ങിയത്-1066.80
താഴ്ച - 41.90
വില കൂടിയ ഓഹരികള്‍
ഗ്രാസിം, ഹിന്‍ഡാല്‍കോ, ലൂപിന്‍ ലാബ്, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, ഹൂഗ്സ് സോഫ്റ്റ്
വില കുറഞ്ഞ ഓഹരികള്‍
ഇന്‍ഫോസിസ്, സീ ടെലിഫിലിംസ്, സത്യം കംപ്യൂട്ടേഴ്സ്, റിലയന്‍സ് , ഗ്ലോബല്‍ ടെലി, പെന്റാമീഡിയ, ഡി എസ് ക്യു സോഫ്റ്റ്, സില്‍വര്‍ലൈന്‍, എന്‍ ഐ ഐ ടി, എസ് എസ് ഐ, ആപ്ടെക്, സ്റ്റെര്‍ലൈറ്റ്, എച്ച് സി എല്‍












Click it and Unblock the Notifications