കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാഹൂ അശ്ലീലത്തിലേയ്ക്ക് വാതില്‍ തുറക്കുന്നു

  • By Staff
Google Oneindia Malayalam News

ലോസ് ഏഞ്ചല്‍സ് : പ്രമുഖ വെബ്സൈറ്റായ ഇനി മുതല്‍ അശ്ലീല സൈറ്റുകളും ലഭ്യമാകും. പുതിയ വരുമാന സാധ്യതകള്‍ കണ്ടെത്തുന്നതിനുള്ള കമ്പനിയുടെ ശ്രമമാണ് അശ്ലീല സൈറ്റുകളേയും യാഹൂവില്‍ എത്തിക്കാന്‍ കാരണമായിരിക്കുന്നത്. അശ്ലീല സൈറ്റുകളേയും വയ്ക്കാനാണ് കമ്പനിയുടെ പുതിയ തീരുമാനം.

യാഹൂവിലെ അഡല്‍റ്റ് ആന്‍ഡ് ഇറോട്ടിക്ക എന്ന പേരിലുണ്ടായിരുന്ന വിഭാഗം പുനരുജ്ജീവിപ്പിക്കുകയായിരുന്നു കമ്പനി. ഏപ്രില്‍ 10 ചൊവാഴ്ച ലോസ് ഏഞ്ചലസ് ടൈംസിനു നല്‍കിയ ഒരഭിമുഖത്തില്‍ യാഹൂ പ്രസിഡന്റ് ജെഫ് മാര്‍ലറ്റ് , അശ്ലീല സൈറ്റുകള്‍ വയ്ക്കാനുള്ള കമ്പനിയുടെ തീരുമാനത്തെ ന്യായീകരിച്ചു. ഇന്റര്‍നെറ്റില്‍ ഏറ്റവുമധികം വ്യാപാരം നടക്കുന്നത് യാഹൂവിലൂടെയാണെന്നതിനാല്‍ പ്രായപൂര്‍ത്തിയായവര്‍ക്കു വേണ്ടിയുള്ള ഇനങ്ങളും സൈറ്റില്‍ വയ്ക്കാന്‍ തങ്ങള്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ജെഫ് മാര്‍ലറ്റ് പറഞ്ഞു.

സെക്സ് എന്ന വാക്ക് ഇനി യാഹൂവില്‍ തിരഞ്ഞാല്‍, നെറ്റ് ഉപയോക്താവ് ചെന്നെത്തുന്നത് യാഹൂ ഷോപ്പിംഗിലുള്ള ആയിരണക്കണക്കിന് ഡിജിറ്റല്‍ വീഡിയോ ഡിസ്പ്ലേ യൂണിറ്റുകളിലാണ്. അശ്ലീലചിത്രങ്ങളും വീഡിയോ ഡിസ്പ്ലേ യൂണിറ്റുകളും യാഹൂ നേരിട്ടു വില്‍ക്കുന്നില്ലെങ്കിലും പാര്‍ട്ണര്‍ ലിങ്കിംഗ് സംവിധാനം വഴി സൈറ്റില്‍ ബന്ധിപ്പിച്ചിരിക്കുന്ന അശ്ലീല ചിത്ര വ്യാപാരികളുടെ വരുമാനത്തിന്റെ ഒരു പങ്ക് യാഹൂവിനും ലഭിക്കും.

ചെറുകിട കച്ചവടക്കാര്‍ക്കും യാഹൂ ഷോപ്പിംഗില്‍ ലിങ്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. സാധാരണ കച്ചവട സാധനങ്ങളുടെ മൂന്നിരട്ടിയാണ് യാഹൂവില്‍ അശ്ലീല ചിത്രങ്ങളും അശ്ലീല ഡിജിറ്റല്‍ വീഡിയോ ഡിസ്പ്ലേ യൂണിറ്റുകളും ലിങ്ക് ചെയ്യുന്നതിന് ഈടാക്കുന്ന നിരക്ക്.

എന്നാല്‍, കുട്ടികളെ തങ്ങളുടെ അശ്ലീല ഷോപ്പിംഗ് സൈറ്റില്‍ നിന്ന് ഒഴിച്ചുനിര്‍ത്താന്‍ നടപടികളെടുത്തിട്ടുണ്ടെന്ന് യാഹൂ ഉറപ്പിച്ചു പറയുന്നു. അശ്ലീല സ്റ്റോറില്‍ കയറാന്‍ സന്ദര്‍ശകര്‍ക്ക് പ്രത്യേക ക്രെഡിറ്റ് കാര്‍ഡം നമ്പരും മറ്റ് വ്യക്തിപരമായ വിവരണങ്ങളുമൊക്കെ നല്‍കേണ്ടി വരും. ഇത് പ്രായപൂര്‍ത്തിയാകാത്തവരെ അകറ്റി നിര്‍ത്തുമെന്നാണ് കമ്പനി കണക്കു കൂട്ടുന്നത്.

എന്നാല്‍ യാഹൂവിന്റെ എതിരാളികളായ , , , തുടങ്ങിയ കമ്പനികള്‍ അശ്ലീലക്കച്ചവടത്തില്‍ മിതത്വം പാലിക്കാനുള്ള തീരുമാനത്തിലാണ് തത്കാലം.

അശ്ലീക്കച്ചവടം നടത്താനുള്ള യാഹൂവിന്റെ തീരുമാനം സൈറ്റിന്റെ പ്രതിച്ഛായയെ സാരമായി ബാധിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കൂടുതല്‍ അശ്ലീലമയമായ കച്ചവടത്തിലേയ്ക്ക് ഇറങ്ങുന്നതായുള്ള യാഹൂവിന്റെ തീരുമാനം ഉണ്ടായ ഉടനെ കാലിഫോര്‍ണിയ ആസ്ഥാനമായ ഒരു ഉപഭോക്തൃസംഘം യാഹൂവിനെ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തു കഴിഞ്ഞു. തങ്ങളുടെ കുട്ടികളുടെ മുന്നില്‍ അശ്ലീലലോകം വിശാലമായി തുറക്കപ്പെടുന്നതില്‍ ഉത്കണ്ഠാകുലരാണ് ഇവര്‍. അശ്ലീലലോകം പ്രചരിപ്പിക്കാനുള്ള യാഹൂവിന്റെ തീരുമാനത്തിനെതിരേ പ്രതികരിക്കാനും ഇക്കാര്യത്തില്‍ ഉപഭോക്താക്കള്‍ക്കുള്ള പ്രതിഷേധം കമ്പനിയെ എഴുതി അറിയിക്കാനുമുള്ള തീരുമാനത്തിലാണ് ഉപഭോക്താക്കള്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X