Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേവാംഗ് മേത്ത സിഡ്നിയില്‍ മരിച്ചനിലയില്‍

ദില്ലി: സോഫ്റ്റ്വെയര്‍ കമ്പനികളുടെ ദേശീയ സംഘടനയായ നാസ്കോമിന്റെ (നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ്വെയര്‍ ആന്റ് സര്‍വീസ് കമ്പനീസ് )പ്രസിഡന്റ് ദേവാംഗ് മേത്ത അന്തരിച്ചു.

വിവര സാങ്കേതികവിദ്യാ മേഖലയിലെ അറിയപ്പെടുന്ന വ്യക്തികൂടിയാണ് ഇദ്ദേഹം. ആസ്ത്രേലിയയിലെ സിഡ്നിയിലുള്ള പാര്‍ക്ക് ഹയാത്ത് ഹോട്ടലിലെ മുറിയില്‍ ഏപ്രില്‍ 12 വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം സംഭവിച്ചത്. മരണകാരണം അറിവായിട്ടില്ല. രാവിലെ ദേവാംഗ് മേത്തയെ ഉണര്‍ത്താനുള്ള ശ്രമം വിജയിക്കാതായതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ വാതില്‍ പൊളിച്ച് നോക്കിയപ്പോള്‍ മരിച്ചുകിടക്കുന്ന ദേവാംഗ് മേത്തയെയാണ് കണ്ടത്.

ദേവാംഗ് മേത്തയുടെ മരണവാര്‍ത്ത കേന്ദ്ര വിവരസാങ്കേതിക മന്ത്രി പ്രമോദ് മഹാജനാണ് അറിയിച്ചത്. ആസ്ത്രേലിയയില്‍ പര്യടനം നടത്തുന്ന മന്ത്രിയുടെ സംഘത്തില്‍ ദേവാംഗ് മേത്തയും ഉണ്ട്. ഏപ്രില്‍ 11 ബുധനാഴ്ച രാത്രി നടന്ന പാര്‍ട്ടിയില്‍ മേത്ത സന്തോഷവാനായി കാണപ്പെട്ടിരുന്നതായി മന്ത്രി മഹാജന്‍ പറഞ്ഞു. പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ സ്വാഭാവിക മരണം എന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ പൊലീസ് കൂടുതല്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+