അയോധ്യയില്‍ പള്ളിയുണ്ടായിരുന്നില്ല: സിംഗാള്‍
ഗുവാഹതി: അയോധ്യയില്‍ ബാബ്റി മസ്ജിദ് ഒരിക്കലും ഉണ്ടായിരുന്നില്ലെന്ന് വിഎച്ച്പി നേതാവ് അശോക് സിംഗാള്‍.
അയോധ്യയില്‍ തര്‍ക്കമന്ദിരം തകര്‍ക്കപ്പെട്ട സ്ഥലത്ത് ബാബറുടേ പേരില്‍ ഒരു പള്ളിയുണ്ടായിരുന്നില്ലെന്ന് സിംഗാള്‍ പറഞ്ഞു. കോടതി നിര്‍ദേശപ്രകാരം തര്‍ക്കസ്ഥലത്ത് രാംലാല പൂജ നടന്നുവരുന്നുണ്ട്. അവിടെ ഒരു പള്ളി തങ്ങള്‍ തകര്‍ത്തിട്ടില്ല.
ഏപ്രില്‍ 12 വ്യാഴാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.രാമജന്മഭൂമിയില്‍ ക്ഷേത്രം പണിയാനുള്ള നീക്കം വിഎച്ച്പിയുടേതു മാത്രമാണെന്നും ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്കും അതില്‍ പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ഇതില്‍ യാതൊന്നും അവകാശപ്പെടാനില്ല. രാമജന്മഭൂമി രാജ്യത്തെ ഹിന്ദുജനവിഭാഗത്തിന്റേതാണ്.












Click it and Unblock the Notifications