കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐ എന്‍ എല്‍ വര്‍ഗീയ കക്ഷി തന്നെ: അച്യുതാനന്ദന്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഇന്ത്യന്‍ നാഷണല്‍ ലീഗ് (ഐഎന്‍എല്‍) വര്‍ഗീയ കക്ഷി തന്നെയാണെന്ന് ഇടതുമുന്നണി കണ്‍വീനര്‍ വി.എസ്. അച്യുതാനന്ദന്‍. ഐഎന്‍എല്‍ തീര്‍ത്തും ഒരു വര്‍ഗീയ കക്ഷിയാണെന്ന സിപിഎം നിലപാടില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ ആ കക്ഷിയുമായി എല്‍ഡിഎഫ് ഉണ്ടാക്കിയിരിക്കുന്ന നീക്കുപോക്ക് താത്കാലികം മാത്രമാണെന്നും വി എസ് വ്യക്തമാക്കി. ഏപ്രില്‍ 12 വ്യാഴാഴ്ച തിരുവനന്തപുരം പ്രസ്ക്ലബിന്റെ ഇലക്ഷന്‍ 2001 എന്ന മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് - പിഡിപി - ബിജെപി ബന്ധത്തെ എതിര്‍ത്തു തോല്‍പ്പിക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഇടതുമുന്നണി ഐഎന്‍എല്ലിനെ കൂട്ടുപിടിച്ചിരിക്കുന്നതെന്ന് അച്യുതാനന്ദന്‍ വിശദീകരിച്ചു. ഐഎന്‍എല്‍ വര്‍ഗീയക്ഷിയാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെങ്കിലും കോണ്‍ഗ്രസ് - പിഡിപി - ബിജെ പി കൂട്ടുകെട്ടിനെ തകര്‍ക്കാന്‍ ആരുമായും കൂട്ടുകൂടാമെന്ന നയമാണ് എല്‍ഡിഎഫ് സ്വീകരിച്ചിരിക്കുന്നത്. ഇത് സ്ഥിരമായ ഒരു കൂട്ടുകെട്ടല്ല. ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയും ഒരു പോലെ ആപത്താണെന്ന നയത്തില്‍ സിപിഎം ഉറച്ചുനില്‍ക്കുന്നതായും അച്യുതാനന്ദന്‍ ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ് വിട്ടുവരുന്ന എല്ലാവരെയും ഇടതുമുന്നണി സ്വീകരിക്കുമെന്ന രീതിയില്‍ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ നടത്തിയ പ്രസ്താവനയ്ക്ക് വലിയ വിലയൊന്നും കല്‍പിക്കേണ്ടെന്നും അച്യുതാനന്ദന്‍ പറഞ്ഞു. ഇങ്ങനെ വരുന്നവരെയെല്ലാം തങ്ങള്‍ ഉള്‍ക്കൊളളുമെന്ന ധാരണ വേണ്ട. കോണ്‍ഗ്രസ് വിട്ടുവരുന്നവരുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തള്ളുകയും കൊള്ളുകയും ചെയ്യുക.

കഴിഞ്ഞ തവണ മാരാരിക്കുളത്ത് താന്‍ തോറ്റതു പോലെ ഇത്തവണ മലമ്പുഴയിലും തോല്‍ക്കുമെന്ന് ആരും മനക്കോട്ട കെട്ടേണ്ടതില്ലെന്ന് അച്യുതാനന്ദന്‍ പ്രസ്താവിച്ചു. മാരാരിക്കുളത്ത് തന്നെ തോല്‍പ്പിച്ചവരെയൊന്നും മലമ്പുഴയില്‍ ഇത്തവണ കയറ്റില്ല. അങ്ങനെയുള്ളവര്‍ പടിക്കു പുറത്താണെന്നും വി എസ് സൂചിപ്പിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X