പ്രതിനിധിയെ അയക്കുന്നത് 15നു ശേഷം
ദില്ലി: ഏപ്രില്‍ 15ന് ശേഷം മാത്രമേ ഹൈക്കമാന്റ് പ്രതിനിധിയെ കേരളത്തിലേക്ക് അയക്കുകയുള്ളൂവെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഗുലാംനബി ആസാദ് വ്യക്തമാക്കി.
തെഹല്‍ക റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് 15 വരെ റാലികള്‍ നടത്തുകയാണ്. അതിനു ശേഷം മാത്രമേ കേരളത്തിലെ പ്രശ്നം പരിഹരിക്കാന്‍ കേന്ദ്രനേതൃത്വത്തിന് ഇടപെടാനാവൂ.
പ്രശ്നം പരിഹരിക്കാന്‍ ഏതു നിര്‍ദേശത്തെ കുറിച്ചും ചര്‍ച്ച ചെയ്യാന്‍ സന്നദ്ധമാണ്. കരുണാകരന്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവാണെന്നും പാര്‍ട്ടിയുടെ പരിധി വിട്ട് അദ്ദേഹം പ്രവര്‍ത്തിക്കാന്‍ തയ്യാറാവില്ലെന്നും ആസാദ് പറഞ്ഞു.
കരുണാകര വിഭാഗം ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ന്യായമാണെങ്കില്‍ മടി കൂടാതെ ഹൈക്കമാന്റ് അവ പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications