ദുഃഖവെള്ളി പ്രവൃത്തിദിനം: ബിഷപ്പുമാര്‍ രംഗത്ത്
കൊച്ചി: ദുഃഖവെള്ളിയാഴ്ചയായ ഏപ്രില്‍ 13 തപാല്‍ ഓഫീസുകള്‍ക്ക് പ്രവൃത്തിദിനമായി പ്രഖ്യാപിച്ചതിനെതിരെ കേരള കാതലിക് ബിഷപ്പ്സ് കൗണ്‍സില്‍ രംഗത്ത്. ക്രൈസ്തവരുടെ മതവികാരത്തെ ഈ തീരുമാനം വ്രണപ്പെടുത്തുന്നുവെന്ന് കൗണ്‍സില്‍ ആരോപിച്ചു.
ഇക്കാരം സംബന്ധിച്ച് കൗണ്‍സില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഈ തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ തപാല്‍ ഓഫീസുകളിലെ നിക്ഷേപം പിന്‍വലിക്കാന്‍ ക്രൈസ്തവരോട് ആവശ്യപ്പെടുമെന്ന് കൗണ്‍സില്‍ പരാതിയില്‍ മുന്നറിയിപ്പു നല്‍കി.
പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ പോലും ദുഃഖവെള്ളിയാഴ്ച പൊതുഅവധിയാണ്. ഇന്ത്യയില്‍ ഇത് പ്രവൃത്തിദിവസമാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ഭരണഘടനയുടെ 25ാം വകുപ്പനുസരിച്ച് മൗലികാവകാശലംഘനമാണെന്നും കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications