ചെറിയാന്റെ തീരുമാനം ആത്മവഞ്ചന
തിരുവനന്തപുരം: എല്‍ഡിഎഫ് പിന്തുണയോടെ പുതുപ്പള്ളിയില്‍ മത്സരിക്കാനുള്ള ചെറിയാന്‍ ഫിലിപ്പിന്റെ തീരുമാനം ആത്മവഞ്ചനയാണെന്ന് കേരള ദേശീയ വേദി തിരുവനന്തപുരം ജില്ലാ ഘടകം പ്രസ്താവിച്ചു.
കേരളത്തെ സാമ്പത്തികപ്രതിസന്ധിയിലാക്കിയ, അഴിമതിയുടെ കാര്യത്തില്‍ സര്‍വകാല റിക്കാര്‍ഡിട്ടു കൊണ്ട് സാധാരണക്കാരുടെ ജീവിതം ദുരിതപൂര്‍ണമാക്കിയ ചെയ്ത ഇടതമുന്നണി സര്‍ക്കാരിനെതിരേ നിശിത വിമര്‍ശനം നടത്തുകയും കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ജാഥ നടത്തുകയും ചെയ്ത ചെറിയാന്‍ ഫിലിപ്പ് ഇപ്പോള്‍ ഇടതുമുന്നണിയുമായി കൈകോര്‍ത്തിരിക്കുന്നത് അപഹാസ്യമാണെന്ന് വേദി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എം. വിന്‍സന്റും വൈസ്പ്രസിഡന്റ് എന്‍. സുജനും പ്രസ്താവിച്ചു.
അതേ സമയം നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി കേരളാ ദേശീയ വേദിയെ രാഷ്ട്രീയ വിവാദങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കരുതെന്ന് വേദി ആക്ടിംഗ് പ്രസിഡന്റ് ജി. എസ ്. ബാബു അഭ്യര്‍ത്ഥിച്ചു. ചെറിയാന്‍ ഫിലിപ്പ് വേദി പ്രസിഡന്റ് സ്ഥാനം രാജി വച്ച് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് സംഘടനയില്‍ രാഷ്ട്രീയം കാണരുത്. സ്ഥാനാര്‍ത്ഥിത്വത്തെ സംഘടന അനുകൂലിക്കുകയോ എതിര്‍ക്കുകയോ ചെയ്യുന്നില്ല. ഏതു രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും സംഘടനയില്‍ അംഗമാകാം. നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ ദേശീയവേദിയുടെ യൂണിറ്റു തലം വരെയുള്ള തിരഞ്ഞെടുപ്പുകള്‍ നടത്തുമെന്നും ബാബു പറഞ്ഞു.












Click it and Unblock the Notifications