കളക്ടമാര്‍മാരുടെ സ്ഥലംമാറ്റം ഉടന്‍ നടത്തണം
ദില്ലി: തങ്ങളുടെ ജില്ലകളില്‍ സേവനമനുഷ്ഠിക്കുന്ന കളക്ടര്‍മാരെ എത്രയും പെട്ടെന്ന് സ്ഥലം മാറ്റാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ കേരള സര്‍ക്കാരിന് നിര്‍ദേശം നല്‍കി.
ഏപ്രില്‍ 12 വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ കമ്മിഷന്റെ നിര്‍ദേശം നടപ്പിലാക്കണമെന്നാണ് നിര്‍ദേശം. സ്വന്തം ജില്ലകളില്‍ ജോലി ചെയ്യുന്നവരോ നാല് വര്‍ഷത്തിലേറെയായി സേവനമനുഷ്ഠിക്കുന്നവരോ ആയ റിട്ടേണിംഗ് ഓഫീസര്‍മാരെയും അസിസ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരെയും സ്ഥലംമാറ്റണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.
ഡപ്യൂട്ടി ഇലക്ഷന്‍ കമ്മിഷണര്‍ സുബാസ് പാനി സംസ്ഥാന ചീഫ് സെക്രട്ടറിയ്ക്കയച്ച കത്തിലാണ് ഇതുസംബന്ധിച്ച നിര്‍ദേശം. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ എം.എസ്.ഗില്ലും വ്യാഴാഴ്ച രാവിലെ ചീഫ് സെക്രട്ടറിയുമായി ടെലഫോണില്‍ ഇതു സംബന്ധിച്ച് സംഭാഷണം നടത്തിയിരുന്നു.
തിരഞ്ഞെടുപ്പ് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനു മുമ്പായി ഏപ്രില്‍ 16ഓടെ ഈ ഉദ്യോഗസ്ഥര്‍ പുതിയ സ്ഥാനങ്ങളിലുണ്ടായിരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
വോട്ടെടുപ്പ് സുഗമമാക്കാന്‍ സ്വന്തം ജില്ലകളില്‍ സേവനമനുഷ്ഠിക്കുകയോ ഒരു ജില്ലയില്‍ തന്നെ നാല് വര്‍ഷത്തിലേറെയായി സേവനമനുഷ്ഠിക്കുകയോ ചെയ്യുന്ന ജില്ലാ മജിസ്ട്രേറ്റുമാരും സബ് ഡിവിഷണല്‍ മജിസ്ട്രേറ്റര്‍മാരും റിട്ടേണിംഗ് ഓഫീസറായോ അസിസ്റന്റ് റിട്ടേണിംഗ് ഓഫീസറായോ പ്രവര്‍ത്തിക്കരുതെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റ നയം.












Click it and Unblock the Notifications