കോണ്‍ഗ്രസ് : ആസാദും വോറയും നാളെ എത്തും
ദില്ലി: കേരളത്തില്‍ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ഹൈക്കമാണ്ട് പ്രതിനിധി സംഘം ഏപ്രില്‍ 13 വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തും. ഏപ്രില്‍ 12 വ്യാഴാഴ്ച എഐസിസി വക്താവ് ജയ്പാല്‍ റെഡ്ഡി അറിയിച്ചതാണിത്.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്നു പറഞ്ഞ് ഇടഞ്ഞു നില്‍ക്കുന്ന കെ കരുണാകരനെ അനുനയിപ്പിക്കാനാണ് കേന്ദ്രസംഘം എത്തുന്നത്.
കരുണാകരന്റേത് ഒരു താത്കാലിക രോഷപ്രകടനമാണെന്നും അദ്ദേഹത്തെ അനുനയിപ്പിച്ച് പാര്‍ട്ടിയില്‍ ഐക്യമുണ്ടാക്കാമെന്നുമാണ് ഹൈക്കമാണ്ട് കരുതുന്നതെന്ന് ജയ്പാല്‍ റെഡ്ഡി പറഞ്ഞു.












Click it and Unblock the Notifications