Get Updates
Get notified of breaking news, exclusive insights, and must-see stories!

നാദാപുരത്ത് വീണ്ടും സംഘര്‍ഷം

കല്ലാച്ചി: രണ്ടു മാസത്തെ ഇടവേളക്കു ശേഷം നാദാപുരത്ത് വീണ്ടും സംഘര്‍ഷം. ഏപ്രില്‍ 11 ബുധനാഴ്ച വൈകുന്നേരം തൊട്ട് നാദാപുരത്തിനടുത്തുള്ള പാറക്കടവിലും ഉമ്മത്തൂരിലും വ്യാപകമായ അക്രമസംഭവങ്ങളുണ്ടായി.

അക്രമത്തില്‍ പത്തോളം പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു. വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കടകള്‍ക്കും നേരെ അക്രമമുണ്ടായി. ചിലയിടങ്ങളില്‍ ബോംബേറുമുണ്ടായി.

പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും തലശേരി ജനറല്‍ ആശുപത്രിയിലും തലശേരി സഹകരണ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.

അക്രമികള്‍ അഞ്ചോളം വീടുകള്‍ക്ക് തീവെക്കുകയും കല്ലെറിയുകയും ചെയ്തു. രണ്ടു മാസത്തോളം ശാന്തമായിരുന്ന നാദാപുരത്തിന്റെ പരിസരപ്രദേശങ്ങളില്‍ പൊടുന്നനെയാണ് അക്രമസംഭവങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്.

സംഘര്‍ഷമുണ്ടായ പ്രദേശങ്ങളില്‍ ആളുകള്‍ വീടുകള്‍ വിട്ടുപോവാന്‍ തുടങ്ങിയിരിക്കുന്നു. നേരത്തെ സംഘര്‍ഷമുണ്ടായപ്പോഴും സ്ത്രീകള്‍ക്കു നേരെ പോലും അക്രമമുണ്ടാവുന്ന സാഹചര്യത്തില്‍ ആളുകള്‍ വീടുകള്‍ വിട്ടുപോയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+