നാദാപുരത്ത് എസ്പിക്കു നേരെ ബോംബേറ്
നാദാപുരം: പാറക്കടവിനടുത്ത് ഉമ്മത്തൂരില്‍ റൂറല്‍ എസ്പിക്കു നേരെ ഒരു സംഘം ബോംബേറ് നടത്തി. സംഭവവുമായി ബന്ധപ്പെട്ട് നാദാപുരം പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും ഉള്‍പ്പെടെ പത്ത് പേരെ പൊലീസ് അറസ്റ് ചെയ്തു.
ഏപ്രില്‍ 12 വ്യാഴാഴ്ച പുലര്‍ച്ചെയാണ് എസ്പിക്കും പൊലീസ് സംഘത്തിനും നേരെ ബോംബേറുണ്ടായത്. അക്രമം നടത്തിയവര്‍ക്കു നേരെ പൊലീസ് വെടിവെച്ചു.
പിന്നീട് ഒരു വീട്ടില്‍വച്ചാണ് പഞ്ചായത്ത് പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരി ഉള്‍പ്പെടെ പത്ത് പേരെ പൊലീസ് അറസ്റ് ചെയ്തത്. ഈ വീട്ടില്‍ നിന്ന് മാരകായുധങ്ങളും ബോംബുകളും കണ്ടെടുക്കുകയും ചെയ്തു. അറസ്റിലായവരെല്ലാം ലീഗുകാരാണ്.
ബുധനാഴ്ച വൈകുന്നേരം പാറക്കടവില്‍ തുടങ്ങിയ അക്രമസംഭവങ്ങള്‍ വ്യാഴാഴ്ചയും തുടരുകയാണ്. ഭീതി പൂണ്ട ജനങ്ങള്‍ വീടു വിട്ടുപോവുന്നത് തുടരുന്നു.
വ്യാഴാഴ്ചയും വീടുകള്‍ക്ക് നേരെ തീവെപ്പുണ്ടായി. ഉമ്മത്തൂരിലെ ചില വീടുകളില്‍ നിന്ന് പൊലീസ് മാരകായുധങ്ങള്‍ കണ്ടെടുത്തു.












Click it and Unblock the Notifications