നാദാപുരത്ത് നിരോധനാജ്ഞ
നാദാപുരം: സിപിഎം-മുസ്ലിംലീഗ് സംഘര്‍ഷം നിലനില്‍ക്കുന്ന കോഴിക്കോട് ജില്ലയിലെ നാദാപുരത്തും പരിസരപ്രദേശങ്ങളിലും ഏപ്രില്‍ 12 വ്യാഴാഴ്ച പൊലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചു. നാദാപുരം, കല്ലാച്ചി, ചേലക്കാട്, പേരോട്, പാറക്കടവ്, ചെക്യാട്, ഉമ്മത്തൂര്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ.
അക്രമസംഭവങ്ങളെത്തുടര്‍ന്ന് ഡിഐജി എം.എന്‍. കൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തില്‍ പൊലീസ് നടത്തിയ വ്യാപകമായ തിരച്ചിലില്‍ 14 യുഡിഎഫ് പ്രവര്‍ത്തകരെ അറസ്റു ചെയ്തു. നാദാപുരം പഞ്ചായത്ത് പ്രസിഡണ്ടും ലീഗ് നേതാവുമായ സൂപ്പി നരിക്കാട്ടിരി, ചെക്കിയാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ടും കോണ്‍ഗ്രസ് നേതാവുമായ രാജന്‍ എന്നിവരും പിടിയിലായവരില്‍ ഉള്‍പ്പെടും. മുസ്ലിംലീഗ് നേതാവ് കൊട്ടാരം മമ്മുവിന്റെ വീട്ടില്‍ വെച്ചാണ് ഇവര്‍ അറസ്റിലായത്. ഇവരില്‍ നിന്ന് ബോംബുകള്‍, മഴു, വാള്‍, തോക്കിന്‍ തിരകള്‍, മുഖം മൂടികള്‍ എന്നിവ പൊലീസ് കണ്ടെടുത്തു.
വ്യാഴാഴ്ച പുലര്‍ച്ചെ ഉമ്മത്തൂരില്‍ എസ്പിക്ക് നേരെ ബോംബേറ് നടന്നിരുന്നു. കച്ചമ്പലം പാലത്തിനടുത്ത് രണ്ടു വീടുകള്‍ അക്രമികള്‍ തീവെച്ചു നശിപ്പിക്കുകയും ചെയ്തു. തുടര്‍ന്നാണ് പൊലീസ് റെയ്ഡ് നടന്നത്.












Click it and Unblock the Notifications