പ്രകൃതി നീലനെതിരെ പരാതി നല്‍കി
കൊച്ചി: മുന്‍വനം-ഗതാഗത മന്ത്രി നീലലോഹിതദാസന്‍ നാടാര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് കാണിച്ച് ഐഎഫ്എസ് ഓഫീസര്‍ പ്രകൃതി ശ്രീവാസ്തവ ഡിഐജിക്ക് പരാതി നല്‍കി.
നീലനെതിരെ കേസെടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നളിനി നെറ്റോയെ നീലന്‍ പീഡിപ്പിച്ചുവെന്ന ആരോപണം വന്‍വിവാദമായ വേളയില്‍ തന്നെയും നീലന്‍ പീഡിപ്പിച്ചിരുന്നുവെന്ന് പ്രകൃതി ശ്രീവാസ്തവ വെളിപ്പെടുത്തിയിരുന്നു.
പ്രകൃതി അന്ന് പരാതിയൊന്നും നല്‍കിയിരുന്നില്ല. മുന്‍മന്ത്രി പീഡിപ്പിച്ചുവെന്ന് കാണിച്ച് രേഖാമൂലം അവര്‍ പരാതി നല്‍കുന്നത് ആദ്യമായാണ്.












Click it and Unblock the Notifications