പെസഹാ വ്യാഴം ആചരിച്ചു
തിരുവനന്തപുരം: യേശുക്രിസ്തുവിന്റെ അന്ത്യഅത്താഴ വിരുന്നിന്റെ ഓര്‍മ്മയ്ക്കായി ലോകമെമ്പാടും ക്രൈസ്തവ വിശ്വാസികള്‍ പെസഹാ വ്യാഴം കൊണ്ടാടി. ലോകരക്ഷയ്ക്കായി യേശുദേവന് കാല്‍വരിയിലെ കുരിശില്‍ തന്റെ ജീവന് വെടിയുന്നതിന്റെ തലേദിവസം ശിഷ്യന്മാരുമായി അവസാനത്തെ അത്താഴം കഴിച്ചതിന്റെ ഓര്‍മ്മയാണ് പെസഹാ.
2000 വര്‍ഷങ്ങള്‍ക്കു മുമ്പ് പെസഹാ ദിനത്തില്‍ യേശു തന്റെ ശരീരവും രക്തവും അപ്പവും വീഞ്ഞുമായി ശിഷ്യന്മാര്ക്ക് വീതിച്ചു നല്കി. അവരുടെ കാല് കഴുകി ചുംബിച്ചു. അനേകര്‍ക്ക് വേണ്ടി ചിന്തപ്പെടുന്നതും പുതിയ ഉടമ്പടിയുടേതുമായ തന്റെ രക്തം ലോകത്തിനായി യേശു വീതിച്ചു നല്‍കുകയായിരുന്നു.
പെസഹാവ്യാഴത്തിന്റെ ഓര്‍മ്മയ്ക്കായി ലോകമെമ്പാടും ക്രിസ്തീയ ദേവാലയങ്ങളില്‍ പെസഹാ ശുശ്രൂഷകള്‍ നടത്തി. കേരളത്തിലെ ദേവാലയങ്ങളില്‍ പെസഹാ അനുസ്മരണ ചടങ്ങുകളും കാല് കഴുകല്‍ ശുശ്രൂഷയും വിശുദ്ധ കുര്‍ബാന അനുഭവവും നടന്നു.
തന്റെ ശിഷ്യനായ യൂദാസ് , യേശുവിനെ ഒറ്റിക്കൊടുത്തതും പെസഹായുടെ ഈ ദിവസമാണ്. പെസഹായ്ക്കു ശേഷം യേശു ഗത്സമേന തോട്ടത്തില്‍ പ്രാര്‍ത്ഥിക്കാന്‍ പോയി. അവിടെ വച്ച് യൂദാസ് യേശുവിനെ ശത്രുക്കള്‍ക്ക് ചൂണ്ടിക്കാണിക്കുകയായിരുന്നു.
അനുതാപത്തിന്റെയും എളിമയുടെയും ദിനമായ പെസഹായ്ക്കു ശേഷം നാളെ ദു:ഖവെള്ളിയാഴ്ചയാണ്. ക്രിസ്തീയ വിശ്വാസപ്രകാരം സകലജനത്തിന്റേയും പാപങ്ങള്‍ പരിഹരിക്കപ്പെടാന്‍ യേശുദേവന് കുരിശില്‍ ത്യാഗം അനുഭവിച്ച ദിവസം. ദു:ഖവെള്ളിയാഴ്ച ആചരിക്കാന്‍ വേണ്ടി ക്രൈസ്തവ വിശ്വാസികള്‍ അനുതാപത്തോടെയും പ്രാര്‍ത്ഥനയോടെയും ഒരുങ്ങുന്നു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications