ശബരിമല നട തുറന്നു
ശബരിമല: വിഷുദര്‍ശനത്തിനായി ശബരിമല നട ഏപ്രില്‍ 11 ബുധനാഴ്ച പുലര്‍ച്ചെ തുറന്നു. നിര്‍മാല്യദര്‍ശനത്തിനായി ആയിരക്കണക്കിന് ഭക്തര്‍ എത്തിയിരുന്നു.
തന്ത്രി കണ്ഠരര് രാജീവരരാണ് നട തുറന്നത്. 14ന് പുലര്‍ച്ചെ നാല് മണി മുതല്‍ ഏഴ് മണിവരെ വിഷുക്കണിയുണ്ടാവും. അനേകം ഭക്തര്‍ വിഷുക്കണി കാണാനായി ശബരിമലയില്‍ എത്തിക്കഴിഞ്ഞു.
വിഷുക്കണിക്കു ശേഷം അഭിഷേകമുണ്ടാവും. പിന്നീട് ദേവപ്രശ്നം ആരംഭിക്കും. ഇത് പ്രത്യേകമുണ്ടാക്കിയ വേദിയിലാണ് നടത്തുന്നത്.












Click it and Unblock the Notifications