Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗവര്‍ണര്‍ രാജിവയ്ക്കണമെന്ന് ബിജെപി

കോഴിക്കോട്: കേരള ഹൈക്കോടതി ഗവര്‍ണര്‍ക്കെതിരെ ചില പരാമര്‍ശങ്ങള്‍ നടത്തിയിരിക്കുന്ന സാഹചര്യത്തില്‍ കേരള ഗവര്‍ണര്‍ സുഖ്ദേവ് സിംഹ് കാംഗ് രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് പി.എസ്. ശ്രീധരന്‍ പിള ആവശ്യപ്പെട്ടു.

മഹാത്മാഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. വി.എന്‍ രാജശേഖര്‍ പിള്ളയ്ക്കെതിരെ ഗവര്‍ണര്‍ നടത്തിയ ചില പരാമര്‍ശങ്ങളെ ഹൈക്കോടോതി നേരത്തെ അപലപിച്ചിരുന്നു. ചെറുവണ്ടൂര്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ കമ്മീഷന്‍ കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ സര്‍വകലാശാലാ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പിള്ളക്കെതിരെ ഉത്തരവിട്ടിരുന്നു. വൈസ് ചാന്‍സലര്‍ക്ക് ഇത്തരമൊരു കരാറില്‍ ഏര്‍പ്പെടാനാകില്ലെന്നായിരുന്നു ഗവര്‍ണര്‍ ഉത്തരവ്.

എന്നാല്‍ പിള്ള സിന്‍ഡിക്കേറ്റിന്റെ അനുമതി ലഭിച്ചതിനു ശേഷമാണ് ഭൂമി വാങ്ങാന്‍ നടപടികള്‍ സ്വീകരിച്ചതെന്ന് ഹൈക്കോടതിക്ക് ബോധ്യമായി. അതിനെത്തുടര്‍ന്ന് ഗവര്‍ണറുടെ ഉത്തരവ് റദ്ദാക്കുകയും ഗവര്‍ണറുടെ ചില പരാമര്‍ശങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.

കേരളത്തിലെ ഒരു ഗവര്‍ണറെ ഹൈക്കോടതി ഇത്തരത്തില്‍ വിമര്‍ശിക്കുന്നത് ആദ്യമായണെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. 40 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം യുജിസിയുടെ ചെയര്‍മാനായിരുന്നിട്ടുള്ള മലയാളിയാണ് പിള്ള. എന്നാല്‍ സിപിഎമ്മിന്റെ വിരോധം കാരണം പിള്ളക്ക് ഇപ്പോള്‍ കേരളത്തില്‍ നല്ലൊരു പദവി പോലും കിട്ടുന്നില്ല - അദ്ദേഹം ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+