കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാനന്തവാടിയില്‍ ബാര്‍ പൂട്ടാന്‍ കോടതി ഉത്തരവ്

  • By Staff
Google Oneindia Malayalam News

മാനന്തവാടി: ഹൈക്കോടതി നിര്‍ദേശം ലംഘിച്ച് മാനന്തവാടിയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്ന ബാര്‍ പൂട്ടാന്‍ മാനന്തവാടി മുനിസിഫ് കോടതി ജഡ്ജി ഉത്തരവായി.

ദൂരപരിധി ലംഘിച്ചാണ് ബാര്‍ പ്രവര്‍ത്തിക്കുന്നതെന്നതിന്റെ പേരില്‍ കോടതിയില്‍ നേരത്തെ കേസുണ്ടായിരുന്നു. ശ്രീ കാമാക്ഷിയമ്മന്‍ ക്ഷേത്രത്തില്‍ നിന്ന് 200 കിലോമീറ്റര്‍ പരിധിക്കുള്ളിലാണ് ബാര്‍ പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു വാദം.

കേസിന്റെ വാദം കേട്ട ശേഷം ക്ഷേത്രത്തില്‍ നിന്ന് ബാറിലേക്കുള്ള ദൂരം അളക്കാന്‍ മാനന്തവാടി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അളക്കുന്നതിനുമുമ്പ് ബാറിന്റ മുന്നിലുണ്ടായിരുന്ന ഗേറ്റ് പിന്നോട്ടേക്ക് മാറ്റി കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു ബാറധികൃതര്‍.ബാറിനെതിരെ നല്‍കിയ പൊതുതാത്പര്യഹര്‍ജിയിന്മേലാണ് ഉത്തരവുണ്ടായത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X