Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രസംഘം കരുണാകരനുമായി ചര്‍ച്ച തുടങ്ങി

തിരുവനന്തപുരം: സീറ്റ് തര്‍ക്കത്തെത്തുടര്‍ന്ന് കേരളത്തിലെ കോണ്‍ഗ്രസില്‍ ഉണ്ടായിട്ടുള്ള തര്‍ക്കം അവസാനിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് നിയോഗിച്ച കേന്ദ്രസംഘം കരുണാകരനുമായി ചര്‍ച്ച തുടങ്ങി.

കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദും മോത്തിലാല്‍ വോറയും ഏപ്രില്‍ 13 വെള്ളിയാഴ്ച 11.20ഓടെയാണ് തിരുവനന്തപുരത്തെത്തിയത്. ഇവരെ കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള, വൈസ് പ്രസിഡന്റ് കെ.മുരളീധരന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് കരുണാകരന്റെ വസതിയിലേക്ക് പോവുകയായിരുന്നു.

വ്യാഴാഴ്ച വൈകുന്നേരം എ.കെ.ആന്റണിയടക്കം എല്ലാ ഗ്രൂപ്പ് നേതാക്കളുമായും ഹൈക്കമാന്റ് പ്രതിനിധികള്‍ ചര്‍ച്ച നടത്തുന്നുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് കുറഞ്ഞത് 40 സീറ്റെങ്കിലും വേണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കരുണാകരന്‍. കേന്ദ്രനേതാക്കളുടെ സന്ദര്‍ശനത്തില്‍ ചില സീറ്റുകള്‍ വെച്ചുമാറാന്‍ തീരുമാനമാകുമെന്ന് കരുതുന്നു. എന്തായാലും ഒന്നു രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ കോണ്‍ഗ്രസിലെ തര്‍ക്കം അവസാനിക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+