ഇന്ന് ദുഃഖവെള്ളി
തിരുവനന്തപുരം: മാനവരാശിയുടെ നന്മയ്ക്കായി ക്രിസ്തുദേവന്‍ നെഞ്ചിലേറ്റിയ പീഡാനുഭവങ്ങളും കുരിശുമരണവും സ്മരിച്ചുകൊണ്ട് ഏപ്രില്‍ 13 വെള്ളിയാഴ്ച ലോകമാസകലം ദുഃഖവെള്ളി ആചരിക്കുന്നു.
ഗോഗുല്‍ത്താമലയില്‍ കുരിശില്‍ കിടന്ന് എന്റെ ദൈവമേ, എന്റെ ദൈവമേ, അവിടുന്ന് എന്നെ കൈവിട്ടതെന്ത്? എന്ന് ചോദിച്ചുകൊണ്ട് യേശു പ്രാണന്‍ വെടിഞ്ഞ ആ ദിനത്തിന്റെ സ്മരണയില്‍ ക്രൈസ്തവ ആരാധനാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നുവരുന്നു.
കുരിശിന്റെ ആരാധന, ദിവ്യകാരുണ്യസ്വീകരണം, കുരിശിന്റെ വഴി, തിരുസ്വരൂപ പ്രദക്ഷിണം, കബറടക്കം എന്നിവയാണ് പ്രധാന കര്‍മ്മങ്ങള്‍. കേരളത്തിലെ മലമ്പ്രദേശങ്ങളില്‍ ഈ ദിനവുമായി ബന്ധപ്പെട്ട് പരിഹാരപ്രദക്ഷിണവും നടക്കുന്നു.
ക്രിസ്തുദേവന്‍ തന്റെ ശിഷ്യന്മാരുമൊത്ത് അവസാനത്തെ അത്താഴം കഴിച്ചതിന്റെ സ്മരണയില്‍ ഏപ്രില്‍ 12 വ്യാഴാഴ്ച പെസഹാവ്യാഴം ആചരിച്ചിരുന്നു.












Click it and Unblock the Notifications