ദള്‍ തര്‍ക്കം തീര്‍ന്നു; വടകരയില്‍ നാണു തന്നെ
ദില്ലി: വടകര മണ്ഡലത്തെച്ചൊല്ലി ജനതാദളിലുണ്ടായിരുന്ന തര്‍ക്കങ്ങള്‍ക്ക് താല്‍ക്കാലിക ശമനം. പാര്‍ട്ടി രാഷ്ട്രീയ കാര്യസമിതിയോഗം സി.കെ. നാണുവിന്റെ സ്ഥാനാര്‍ത്ഥിത്വം ഏപ്രില്‍ 12 വ്യാഴാഴ്ച അംഗീകരിച്ചു.
ജനതാദള്‍ സംസ്ഥാന ഘടകം നിര്‍ദ്ദേശിച്ച എല്ലാ സ്ഥാനാര്‍ത്ഥികളുടെയും പേര് അംഗീകരിച്ചിട്ടുണ്ടെന്ന് ഇക്കാര്യം വാര്‍ത്താലേഖകരെ അറിയിച്ച ദള്‍ സെക്രട്ടറി ബാപ്പു കല്‍ദാത്തെ പറഞ്ഞു.
സുലൈമാന്‍ റാവുത്തര്‍ക്കെതിരെ സംസ്ഥാനനേതൃത്വം സ്വീകരിച്ച അച്ചടക്ക നടപടിക്കും സമിതി അംഗീകാരം നല്‍കി. ജനതാദള്‍ പ്രസിഡണ്ട് എച്ച്.ഡി. ദേവഗൗഡ അധ്യക്ഷത വഹിച്ച രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ മധു ദന്തവതെ, ബാപ്പു കല്‍ദാത്തെ, സിദ്ധരാമയ്യ, മൃണാള്‍ഗോറെ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.












Click it and Unblock the Notifications