തിരുവനന്തപുരം ഈസ്റിലും ഐ റിബല്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിയോഗിച്ച കേന്ദ്രസംഘം ഏപ്രില്‍ 13 വെള്ളിയാഴ്ച തിരുവന്തപുരത്തെത്താനിരിക്കെ ഐ ഗ്രൂപ്പ് പുതിയ റിബലുകളെ നിര്‍ത്തുന്നത് പാര്‍ട്ടി നേതൃത്വത്തിന്റെ ഉറക്കം കെടുത്തുന്നു.
കോട്ടയത്തിനു പുറമെ റിബല്‍ സ്ഥാനാര്‍ത്ഥികള്‍ തിരുവനന്തപുരത്തേക്കും നീളുകയാണ്. ല്‍ കോണ്‍ഗ്രസ് റിബല്‍ സ്ഥാനാര്‍ത്ഥിയായി തമ്പാനൂര്‍ സതീഷ് മത്സരിക്കുമെന്ന് സേവാദള്‍ ചെയര്‍മാന്‍ ശാസ്തമംഗലം മോഹനനും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സുഭാഷ് ബോസും അറിയിച്ചു. ഇവിടെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി ബി. വിജയകുമാറാണ്. തുടര്‍ച്ചയായി രണ്ടു തവണ വിജയകുമാര്‍ ഈ മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
രണ്ടു വര്‍ഷം മുമ്പ് കോണ്‍ഗ്രസ് വര്‍ക്കേഴ്സ് കണ്‍വന്‍ഷന്‍ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് തമ്പാനൂര്‍ സതീഷിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഐ ഗ്രൂപ്പ് നേതാക്കള്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. 1991ല്‍ ഐഗ്രൂപ്പുകാരനായിരുന്ന വിജയകുമാര്‍ കരുണാകരന്റെ നിര്‍ദ്ദേശപ്രകാരമാണ് സ്ഥാനാര്‍ത്ഥിയായത്. എന്നാല്‍ പിന്നീട് ഇദ്ദേഹം തിരുത്തല്‍വാദി വിഭാഗത്തിലേക്ക് ചേക്കേറിയതോടെ സ്വന്തം നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇത് പ്രാദേശിക പ്രവര്‍ത്തകരില്‍ അമര്‍ഷം ഉളവാക്കിയിട്ടുണ്ട് - നേതാക്കള്‍ പറഞ്ഞു.
തമ്പാനൂര്‍ സതീഷ് ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ടും തിരുവനന്തപുരം കോര്‍പ്പറേഷന്‍ അംഗവുമാണ്. സതീഷിനു വേണ്ടി മണ്ഡല-വാര്‍ഡ് തലത്തിലുള്ള തിരഞ്ഞെടുപ്പു കണ്‍വന്‍ഷനുകള്‍ ഏപ്രില്‍ 20 വെള്ളിയാഴ്ചക്കുമുമ്പ് തുടങ്ങുമെന്ന് നേതാക്കള്‍ പറഞ്ഞു.












Click it and Unblock the Notifications