ശബരിമലയില്‍: വിഷുക്കണി കാണാന്‍ തിരക്ക്
ശബരിമല: ശബരിമല വിഷുക്കണി ദര്‍ശനത്തിനായി ഒരുങ്ങിക്കഴിഞ്ഞു. ഏപ്രില്‍ 14 ശനിയാഴ്ചയാണ് വിഷുക്കണി ദര്‍ശനം. ശനിയാഴ്ച പുലര്‍ച്ചെ മൂന്നു മുതല്‍ എട്ടുവരെയാണ് ദര്‍ശനം.
തന്ത്രി കണ്ഠരര് രാജീവരും മേല്‍ശാന്തി വി.പി. ശംഭുവാധ്യാര്‍ നമ്പൂതിരിയും ചേര്‍ന്ന് നടതുറന്ന് അയ്യപ്പസ്വാമിയെയാണ് ആദ്യം കണി കാണിക്കുക. പിന്നീട് ഭക്തജനങ്ങള്‍ക്ക് കണി കാണാം.
ഭക്തര്‍ക്ക് തന്ത്രിയും മേല്‍ശാന്തിയും വിഷുക്കൈനീട്ടം നല്കും. വിഷു ദര്‍ശനത്തിന് ഇക്കുറി തിരക്ക് കൂടുതലാണ്. ഇതു മൂലം ഏപ്രില്‍ 13 വെള്ളിയാഴ്ചയിലെ പടിപൂജ ഉണ്ടാവില്ല.












Click it and Unblock the Notifications