ദേവാംഗ് മേത്ത മരിച്ചത് ഹൃദയാഘാതം മൂലം
സിഡ്നി: നാസ്കോം മേധാവി ദേവാംഗ് മേത്ത മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
മൃതദേഹം പരിശോധിച്ച ഫോറന്‍സിക് ഡോക്ടര്‍മാരാണ് ഏപ്രില്‍ 13 വെള്ളിയാഴ്ച ഈ വിവരം പുറത്തുവിട്ടത്. വ്യാഴാഴ്ചയാണ് ദേവാംഗ് മേത്ത സിഡ്നിയിലെ ഒരു ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവര സാങ്കേതികവിദ്യാരംഗത്ത് ആസ്ത്രേലിയയുമായി സഹകരണം തേടാന്‍ അവിടെ പര്യടനം നടത്തുന്ന കേന്ദ്രമന്ത്രി പ്രമോദ് മഹാജന്റെ സംഘത്തില്‍ ദേവാംഗ് മേത്തയും ഉണ്ടായിരുന്നു.
ഇപ്പോള്‍ സിഡ്നിയിലുള്ള മന്ത്രി പ്രമോദ് മഹാജന്‍ മേത്തയുടെ മൃതദേഹം ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ചെയ്തുവരുന്നു. മഹാജന്‍ തിരിച്ചുവരുമ്പോള്‍ മൃതദേഹവും കൊണ്ടുവരാനാണ് ശ്രമം. പക്ഷെ ഏപ്രില്‍ 13 ദുഃഖവെളളിയാഴ്ചയായതിനാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ സാധാരണയിലേതും സമയമെടുക്കുമെന്ന് മഹാജന്റെ സെക്രട്ടറി അജോയ് മേത്ത പറഞ്ഞു.












Click it and Unblock the Notifications