മേത്തയുടെ മൃതദേഹവുമായി മഹാജന്‍ തിരിച്ചു
സിഡ്നി: നാസ്കോം പ്രസിഡന്റ് ദേവാംഗ് മേത്തയുടെ മൃതദേഹവുമായി കേന്ദ്രമന്ത്രി പ്രമോദ് മഹാജന്‍ സിഡ്നിയില്‍ നിന്ന് തിരിച്ചു.
ഏപ്രില്‍ 14 ശനിയാഴ്ച രാത്രിയോടെ അദ്ദേഹം ദില്ലിയിലെത്തും. സിങ്കപ്പൂര്‍ എയര്‍ലൈന്‍സിലാണ് അദ്ദേഹം ദില്ലിയിലേക്ക് തിരിച്ചത്.
വ്യാഴാഴ്ചയാണ് മേത്തയെ സിഡ്നിയിലെ ഒരു ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. ഹൃദയാഘാതം മൂലമാണ് മേത്ത മരിച്ചതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications