മാരന്‍ സജീവരാഷ്ട്രീയം വിടുന്നു
ചെന്നൈ: കേന്ദ്ര വാണിജ്യ മന്ത്രിയും ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ ( ഡി എം കെ) മുതിന്‍ന്ന നേതാവുമായ മുരശൊലി മാരന്‍ സജീവരാഷ്ട്രീയം വിടുകയാണെന്ന് പ്രഖ്യാപിച്ചു. ഏപ്രില്‍ 14 ശനിയാഴ്ച വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തിലാണ് മാരന്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.
ആരോഗ്യപരമായ കാരണങ്ങളാണ് തന്റെ തീരുമാനത്തിനു പിന്നിലെന്ന് മാരന്‍ പറഞ്ഞു. എന്നാല്‍ വിരമിക്കല്‍ തീരുമാനത്തെപ്പറ്റി കൂടുതലൊന്നും പറയാന്‍ മാരന്‍ തയ്യാറായില്ല. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡി എം കെയ്ക്കു വേണ്ടി പ്രചരണത്തിനിറങ്ങുമോയെന്ന ചോദ്യത്തിനും അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല.












Click it and Unblock the Notifications