നക്സലുകള്‍ 14 ഗ്രാമീണരെ വെട്ടിക്കൊന്നു
റാഞ്ചി: ജാര്‍ഖണ്ഡിലെ ഹസാരിബാഗ് ജില്ലയില്‍ ബേല്‍പു എന്ന ആദിവാസി ഗ്രാമത്തില്‍ നക്സലുകള്‍ 14 ഗ്രാമീണരെ വെട്ടിക്കൊന്നു. ഏപ്രില്‍ 14 ശനിയാഴ്ച പുലര്‍ച്ചേയായിരുന്നു സംഭവം. മാവോയിസ്റ്റ് തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്ന് കരുതപ്പെടുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
രണ്ടു കുടുംബത്തിലെ അംഗങ്ങളാണ് ആക്രമണത്തില്‍പ്പെട്ടത്. കുടുംബാംഗങ്ങളെ വെട്ടിക്കൊന്ന ശേഷം അക്രമികള്‍ വീടുകള്‍ക്ക് തീയിട്ടു. പതിനെട്ടു വയസുള്ള ഒരു പെണ്‍കുട്ടി വീട്ടിനുള്ളില്‍ വെന്തുമരിക്കുകയായിരുന്നു.
കുറ്റവാളികള്‍ക്കായി വ്യാപകമായ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. രോഷാകുലരായ ജനക്കൂട്ടം മരിച്ചവരുടെ ജഡങ്ങള്‍ നീക്കം ചെയ്യുന്നതില്‍ നിന്നും പൊലീസിനെ തടഞ്ഞു .2000 നവംബര്‍ 14 ന് ജാര്‍ഖണ്ഡ് സംസ്ഥാനം നിലവില്‍ വന്നതിനു ശേഷം ആദ്യമായാണ് ഇത്രയും രൂക്ഷമായ ആക്രമണം സംസ്ഥാനത്ത് നടക്കുന്നത്.












Click it and Unblock the Notifications